മെഗാ ക്വിസ് മത്സരം 22 ന്

249

കാസര്‍കോട് : ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ‘പ്രൊബേഷന്‍ ദി്‌നാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ മിനി കോണ്‍ഫറന്‍സ് നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടിന് ‘മെഗാ ക്വിസ് മത്സരം’ സംഘടിപ്പിക്കും.

പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ് ആക്ട് 1958,ഇന്ത്യന്‍ ഭരണ ഘടന, ആനുകാലിക സംഭവങ്ങള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം .രണ്ട് പേര്‍ വീതമുള്ള ടീമുകളായി മത്സരത്തില്‍ പങ്കെടുക്കാം.

താല്‍പര്യമുള്ളവര്‍ നവംബര്‍ 22 നകം പേര് രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍-04994-255366,9747019509

NO COMMENTS