മാധ്യമ പ്രവര്‍ത്തകരുടെ രാജ്ഭവന്‍മാര്‍ച്ച് ജനുവരി 4 ന്

156

തിരുവനന്തപുരം: തൊഴില്‍ നിയമങ്ങള്‍ ഭേദഗതിചെയ്ത് കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെ മാധ്യമപ്രവര്‍ത്തകരും മാധ്യമ ജീവനക്കാരും ജനുവരി നാല് ശനിയാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തും. പാളയം രക്തസാ ക്ഷി മണ്ഡപത്തിന് മുന്നിലെ സ്വദേശാഭിമാനി പ്രതിമക്ക് മുന്നില്‍ നിന്നും രാവിലെ 10.30 ന് മാര്‍ച്ച് ആരംഭിക്കും.

വര്‍ക്കിങ് ജേണലിസ്‌ററ് ആക്ട് ഇല്ലാതാക്കി മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും കവരുന്ന വ്യവസഥകളാണ് പുതിയ ലേബര്‍ കോഡിലുളളത്. പുതിയ തൊഴില്‍ നിയമം പിന്‍വലിച്ച് മാധ്യമപ്രവര്‍ത്ത കരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസഥകള്‍ നിശ്ചയിക്കാന്‍ പുതിയ വേജ്‌ബോ ര്‍ഡ് രൂപീകരിക്കണമെന്ന് കെയുഡബ്ല്യുജെയും കെഎന്‍ഇഎഫും ആവശ്യപെപടുന്നു.

പുതിയ വേജ്‌ബോര്‍ഡില്‍ ദൃശ്യമാധ്യമപ്രവര്‍ത്ത കരെക്കൂടി ഉള്‍പ്പെടുത്തണം. മാധ്യമപ്രവര്‍ത്ത കരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, മാധ്യമമേഖലയിലെ കരാര്‍ നിയമനം അവസാനിപ്പിക്കുക, രാജ്യവ്യാപകമായി ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ് രാജ്ഭവന്‍ മാര്‍ച്ച്.

എല്ലാ മാധ്യമപ്രവര്‍ത്തകരും ജീവനക്കാ രും പങ്കെടുത്ത് മാര്‍ച്ച് വിജയിപ്പിക്കണമെന്ന്
കെയുഡബ്ല്യുജെ കെഎന്‍ഇഎഫ്തിരുവനന്തപരം ജില്ലാ കമ്മിറ്റി അറിയിച്ചു.

NO COMMENTS