നോട്ടു നിരോധനം ചരിത്രത്തിലെ ഏറ്റവും മഹത്തായ ശുദ്ധീകരണമെന്ന് മോദി

201

ന്യൂഡല്‍ഹി: നോട്ടു നിരോധനം ചരിത്രത്തിലെ ഏറ്റവും മഹത്തായ ശുദ്ധീകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരായി അണിചേര്‍ന്ന രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ ത്യാഗത്തിനു തയ്യാറായെന്നും മോദി. പുതുവത്സരത്തലേന്നു രാജ്യത്തെ അഭിസംബോധന ചെയ്യ്തു സംസാരിക്കുകയായിരുന്നു മോദി. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ഒന്നു ചേര്‍ന്നു. അഴിമതിയില്‍ നിന്നു ജനം സ്വാതന്ത്ര്യം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. നോട്ട് അസാധുവാക്കലിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധികലത്തിന്റെ ഘട്ടമാണ് കടന്നത്. കള്ളപ്പണത്തിനെതിരെ ജനം മുന്നോട്ടുവന്നു. കള്ളപ്പണം തടയുന്നതിന് ദീര്‍ഘകാല പദ്ധതികളാണ് ആവശ്യം. അഴിമതിയില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും മഹത്തായ ശുദ്ധികലശത്തിന്റെ ഘട്ടം പിന്നിട്ടു. സത്യസന്ധരായ ആളുകള്‍ക്കും ബുദ്ധിമുട്ടേണ്ടിവന്നു എന്നത് പ്രയാസകരമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ജനം ആഗ്രഹിക്കുന്നു. സത്യവും നന്മയും ആഗ്രഹിക്കുന്ന ജനങ്ങള്‍ ബുദ്ധിമുട്ടാന്‍ തയ്യാറാണ്. ചില സര്‍ക്കാര്‍ ജീവനക്കാരും അഴിമതിക്കു കൂട്ടുനിന്നു. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ അഴിമതി കാണിച്ചിട്ടുണ്ട്. ഇവരെ വെറുതെ വിടില്ല. ബുദ്ധിമുട്ടറിയിച്ചു നിരവധി കത്തുകള്‍ ലഭിച്ചു. ഗ്രാമങ്ങളിലുള്ളവരും കര്‍ഷകരും ഏറെ ബുദ്ധിമുട്ടി. ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ബുദ്ധിമുട്ടുകള്‍ക്കിടയിലും ജനങ്ങള്‍ തന്നെ വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.

പുതിയ പ്രഖ്യാപനങ്ങള്‍

നഗരങ്ങളില്‍ വീടു വയ്ക്കാന്‍ രണ്ടു പദ്ധതികള്‍
ഇടത്തരക്കാര്‍ക്ക് ഒമ്ബതു ലക്ഷത്തിനു നാലു ശതമാനം പലിശയിളവ്
12 ലക്ഷത്തിനു 3 ശതമാനം ഇളവു നല്‍കും
കര്‍ഷകര്‍ക്കു പ്രത്യേക വായ്പാപദ്ധതി
3 ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപ്പെ കാര്‍ഡാക്കും
കാര്‍ഷിക വായ്പകള്‍ക്ക് 60 ദിവസത്തേക്കു പലിശയില്ല
ചെറുകിട കച്ചവടക്കാര്‍ക്കു നികുതി ഇളവുകള്‍
ചെറുകിട സംരംഭങ്ങളുടെ വായ്പകള്‍ക്കു രണ്ടു കോടി സര്‍ക്കാര്‍ ഗ്യാരന്റി
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ആശുപത്രിയില്‍ ഇളവ്
ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലെ പരിചരണത്തിന് 6000 രൂപ
തുക ഗര്‍ഭിണികളുടെ അക്കൗണ്ടിലേക്കു മാറ്റും
ക്യാഷ് ക്രെഡിറ്റ് 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കും
മുതിര്‍ന്ന പൗരന്മാര്‍ക്കു പ്രത്യേക ക്ഷേമപദ്ധതി
ഏഴരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് എട്ടര ശതമാനം പലിശ
നോട്ട് അസാധുവാക്കല്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ കാത്തിരിക്കുകയാണ് രാജ്യം. നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സാമ്ബത്തിക ഉത്തേജക നടപടികളും, ജനപ്രിയ പ്രഖ്യാപനങ്ങളും മോദിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചേക്കും. നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യപ്പെട്ട സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ജനരോഷം മറികടക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ മോദിയുടെ പ്രസംഗത്തിലുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ മാറ്റങ്ങള്‍ മോദി വിശദീകരിക്കുമെന്നും സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY