പ്രധാനമന്ത്രി നരേന്ദ്ര മോഡി കോഴിക്കോട് എത്തി

187

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കോഴിക്കോട് എത്തി. 4.40ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി 4.55ന് ഹെലികോപ്റ്ററില്‍ വിക്രം മൈാതനിയിലേക്ക് പോയി. വായുസേയുടെ വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരില്‍ എത്തിയത്. 5.10ന് വിക്രം മൈതാനിയില്‍ എത്തിയ പ്രധാനമന്ത്രിയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ദേശീയ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനുള്ള മറുപടി മോഡിയുടെ പ്രസംഗത്തില്‍ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ മോഡിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ പോലീസിന്‍റെയും എസ്.പി.ജിയുടെയും കനത്ത സുരക്ഷാ വലയത്തിലാണ് കോഴിക്കോട് നഗരം. കോഴിക്കോട് കടപ്പുറത്താണ് ബി.ജെ.പിയുടെ പൊതുസമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് ശേഷം ഗസ്റ്റ് ഹൗസില്‍ എത്തുന്ന മോഡി ന്യുനപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുഷാര്‍ വെള്ളാപ്പള്ളി, സി.കെ ജാനു തുടങ്ങിയ എന്‍.ഡി.എ ഘടകകക്ഷികളുമായി മോഡി നാളെ കൂടിക്കാഴ്ച നടത്തും.

NO COMMENTS

LEAVE A REPLY