ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കാന്‍ മന്ത്രിസഭാ തീരുമാനം

278

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കാൻ തീരുമാനം. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ക്യാബിനറ്റ് പദവിയോടെയാണ് ബാലകൃഷ്ണ പിള്ളയ്ക്ക് മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം നൽകുന്നത്.
ബാർകോഴ കേസിൽ നിയമോപദേശം തേടിയതിന് തുക അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഏഴ് ലക്ഷം രൂപയാണ് അനുവദിക്കുന്നത്.

NO COMMENTS

LEAVE A REPLY