ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

330

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. അപകടത്തില്‍പെട്ട ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി. സ്വകാര്യ സ്ഥാപനത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഒരാള്‍ സംഭവ സ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷപ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്.

NO COMMENTS