തോ​ട്ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​തു സിപിഎം അറിഞ്ഞില്ല : കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

195

തി​രു​വ​ന​ന്ത​പു​രം: പീ​രു​മേ​ട്ടി​ലെ തോ​ട്ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി​പി​എ​മ്മി​ന് അ​റി​വി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. പീ​രു​മേ​ട്ടി​ലെ തോ​ട്ട​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന വാ​ര്‍​ത്ത​യോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ന് തോ​ന്നി​യ ന​ട​പ​ടി​യാ​യി​രി​ക്കും ഇത്. വി​ഷ​യം എ​ല്‍​ഡി​എ​ഫി​ല്‍ ച​ര്‍​ച്ച ചെ​യ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പീ​രു​മേ​ട്ടി​ലെ ആ​ര്‍​ബി​ടി എ​സ്റ്റേ​റ്റ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കമ്ബനിയുടെ കെെവശമുള്ള ഭൂമി നി​യ​മ​വി​രു​ദ്ധ​മാ​യ കെെവശം വച്ചിരിക്കുന്നതാണ്. ആ​ര്‍​ബി​ടി എ​സ്റ്റേ​റ്റ് 6217 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് കേ​ര​ള ഭൂ​സം​ര​ക്ഷ​ണ നി​യ​മം റൂ​ള്‍ 11 പ്ര​കാ​രം ലാ​ന്‍​ഡ് റി​സം​പ്ഷ​ന്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​തായാണ് എന്നാണ് വാര്‍ത്ത വന്നത്.

NO COMMENTS