സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: അപേക്ഷകര്‍ക്ക് ഇന്നുകൂടി സമയം

176

തിരുവനന്തപുരം: െജയിംസ് കമ്മിറ്റിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒട്ടുമിക്ക സ്വാശ്രയ മെഡിക്കല്‍ കോളേജുകളും അപേക്ഷകര്‍ക്ക് ചൊവ്വാഴ്ചവരെ സമയം അനുവദിച്ചു. ഇതിനായി കോളേജുകള്‍ അവരുടെ വെബ്സൈറ്റില്‍ മാറ്റംവരുത്തി. അതേസയം വെബ്സൈറ്റ് സജ്ജമാക്കാത്ത അസീസിയ മെഡിക്കല്‍ കോളേജിന് െജയിംസ് കമ്മിറ്റി നോട്ടീസ് നല്‍കുകയും ചെയ്തു.നാലു കോളേജുകള്‍ ഒഴികെ മറ്റ് കോളേജുകളെല്ലാം സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. ഈ നാലു കോളേജുകള്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട കരുണ മെഡിക്കല്‍ കോളേജിന്റെ കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.
സ്വാശ്രയ കോളേജുകള്‍ സര്‍ക്കാരുമായി ധാരണയാകാന്‍ വൈകിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ചൊവ്വാഴ്ച വരെ സമയം നല്‍കണമെന്ന് െജയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.ചില കോളേജുകള്‍ ഇതിന് വഴങ്ങാതെ വെബ്സൈറ്റുകള്‍ തകരാറിലാണെന്ന് വരുത്തിത്തീര്‍ത്തതായി പരാതി ഉയര്‍ന്നിരുന്നു. െജയിംസ് കമ്മിറ്റി നിയോഗിച്ച വിദഗ്ദ്ധര്‍ വെബ്സൈറ്റുകള്‍ നിരീക്ഷിക്കുകയും തകരാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇത്തരം കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് തിങ്കളാഴ്ച മുതല്‍ കോളേജുകള്‍ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്50 ശതമാനം വരുന്ന മാനേജ്മെന്റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്കാണ് കോളേജുകളുടെ വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടത്. മിക്ക കോളേജുകളും അപേക്ഷ സ്വീകരിക്കുന്നത് ആഗസ്ത് 31 ന് അവസാനിപ്പിച്ചിരുന്നു.
കമ്മിറ്റി നിര്‍ദേശിച്ച രീതിയില്‍ നിന്ന് വ്യത്യസ്തമായി അപേക്ഷ സ്വീകരിച്ച എസ്.യു.ടി. മെഡിക്കല്‍ കോളേജിനും നോട്ടീസ് നല്‍കിയിരുന്നു. കോളേജ് വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം ഇ-മെയിലായി അയക്കുന്നതായിരുന്നു ഇവരുടെ നിര്‍ദ്ദേശം.കമ്മിറ്റി നിര്‍ദേശിച്ച രീതിയിലുള്ള ഓണ്‍ലൈന്‍ അപേക്ഷാരീതി ഏര്‍പ്പെടുത്താന്‍ സമയം ലഭിച്ചില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. ഇതിനനുസരിച്ച്‌ വെബ്സൈറ്റ് രുപകല്പന ചെയ്തിരുന്നില്ലെന്നും കോളേജ് വിശദീകരണം നല്‍കിയിരുന്നു. ഇത് ജെയിംസ് കമ്മിറ്റി പരിശോധിച്ചുവരികയാണ്.സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്തുന്ന 50 ശതമാനം മെരിറ്റ് സീറ്റുകളിലേക്ക് ഓപ്ഷന്‍ ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ച സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. വൈകുന്നേരത്തോടെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഒമ്ബതിന് വൈകീട്ട് അഞ്ചിനുമുമ്ബ് പ്രവേശനം നേടണം.

NO COMMENTS

LEAVE A REPLY