നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും

17

കോവിഡി-19ന്റെ പശ്ചാത്തലത്തിൽ കെപ്‌കോ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ സപ്ലൈകോ ഓൺലൈനിൽ ലഭ്യമാക്കും.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ 26 മുതൽ ഓൺലൈൻ പദ്ധതി ആരംഭിക്കും. തിരുവനന്തപുരം നഗരപരിധിയിലുള്ളവർക്ക് 8921731931 എന്ന വാട്‌സ് ആപ്പ് നമ്പരോ www.Bigcartkerala.com എന്ന വെബ്‌സൈറ്റോ ഇതിനായി ഉപയോഗിക്കാം.