മണിപ്പൂരില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

148

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. നാല് എംഎല്‍എമാരാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എമാരായ വൈ. സുര്‍ചന്ദ്ര, ഗംതഗ് ഹോകിപ്, ഒ. ലുഹോയി, എസ്. ബിര എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്തിടെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരെ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് അനുമോദിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആയിരുന്ന ടി. ശ്യാംകുമാര്‍, ജിന്‍സുവാന്‍ഹോ എന്നിവരാണ് നേരത്തെ ബിജെപിയില്‍ ചേര്‍ന്നത്. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 28 സീറ്റുകള്‍ നേടിയെങ്കിലും 21 സീറ്റുണ്ടായിരുന്ന ബിജെപിയാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്.

NO COMMENTS

LEAVE A REPLY