ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം

255

ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിസഹകരണ സമരം തുടങ്ങി.
സമരത്തിന്റെ ഭാഗമായി ജില്ലാതല അവലോകനയോഗങ്ങള്‍, വി.ഐ.പി ഡ്യൂട്ടി, പേ വാര്‍ഡുകളിലെ പ്രവേശനം, സ്ഥാപനത്തിന് പുറത്തുള്ള മെഡിക്കല്‍ ക്യാംപുകള്‍ എന്നിവ ബഹിഷ്കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
1500ഓളം വരുന്ന ഡോക്ടര്‍മാര്‍ സമരത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിനാല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ ജില്ലാ ജനറല്‍ ആശുപത്രിയുടെ വരെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഡോക്ടര്‍മാര്‍ ഇന്ന് സ്വകാര്യ പ്രാക്ടീസും നടത്തില്ല. വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിച്ചില്ലെങ്കില്‍ തിരുവോണ നാളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം നടത്തുമെന്നും ഈ മാസം 27ന് സൂചനാ പണിമുടക്കും നടത്തുമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY