ഐഎസ്‌എല്‍ ; കേരള ബ്ലാസ്റ്റേഴ്സിന് വിജയം

291

പൂനെ : ഐഎസ്‌എല്ലില്‍ പൂനെ സിറ്റിയുമായുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. 2-1 ന് നാണ് പൂണെയെ ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. സികെ. വിനീതാണ് നിര്‍ണായക ഗോള്‍ നേടിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയിലേക്ക് തോന്നിച്ച നിമിഷത്തിലായിരുന്നു കേരളത്തിന്റെ രക്ഷകനായി സി.കെ വിനീത് എത്തിയത്. വീറോടെ കളിച്ച കൊമ്ബന്‍മാര്‍ അര്‍ഹിച്ച വിജയമാണ് പിടിച്ചെടുത്തത്. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള പുണെസിറ്റിയെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തത് തരിപ്പണമാക്കിയത്. 58ാം മിനിട്ടില്‍ ജാക്കിചന്ദ് സിംഗാണ് മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്. എന്നാല്‍ 78ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ പുണെ ഒപ്പമെത്തി. എമിലാനോ അല്‍ഫാരോയാണ് സമനില ഗോള്‍ നേടിയത്.

NO COMMENTS