നടിക്കു നേരെയുണ്ടായ അതിക്രമം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച്‌ മഞ്ജു വാരിയര്‍

208

കൊച്ചി:നടിക്കു നേരെയുണ്ടായ അതിക്രമം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച്‌ മഞ്ജു വാരിയര്‍. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും മഞ്ജു പ്രതികരിച്ചു. നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു വാരിയര്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഈ ഒരു സാഹചര്യം ഏതൊരു പെണ്‍കുട്ടിക്കും വരാം. പക്ഷെ ആ കുട്ടിയുടെ മനോധൈര്യം അത്ഭുതപ്പെടുത്തിയെന്നും മഞ്ജു പറഞ്ഞു. സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ നേതൃത്വത്തില്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മഞ്ജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY