ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് തോമസ് ഐസക്

209

ആലപ്പുഴ: സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സ്‌പീക്കര്‍ക്കും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും. ബജറ്റിന്റെ ഹൈലൈറ്റ്‌സ് ചോര്‍ന്നത് മനപൂര്‍വമല്ല. അബദ്ധം പറ്റിയതാണ്. പക്ഷേ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മന്ത്രി ഐസക് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കാനായി വച്ചിരുന്നതാണ് നേരത്തെ പുറത്തുവന്നത്. ബജറ്റ് ചോര്‍ന്നെന്ന് പറയുന്നത് രാഷ്ട്രീയമാണെന്നും ഐസക് പറഞ്ഞു.

NO COMMENTS

LEAVE A REPLY