ലാഹോറില്‍ വ്യാപാരസമുച്ചയത്തില്‍ സ്ഫോടനം ; ഏഴു പേര്‍ മരിച്ചു

244

ലാഹോര്‍: ലാഹോറില്‍ വ്യാപാരസമുച്ചയത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. ലഹോര്‍ പ്രതിരോധ ഹൗസിംഗ് അഥോറിറ്റിയിലെ വ്യാപാര സമുച്ചയത്തിലാണ് സ്ഫോടനം ഉണ്ടായത്. ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അപകട കാരണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. വൈ ബ്ലോക്കിലുള്ള വ്യാപാര കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. നാലു കാറുകളും 12 മോട്ടോര്‍ സൈക്കളുകളും സ്ഫോടനത്തില്‍ കത്തിനശിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ലാഹോറിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY