കോവിഡ് 19 : പരിശോധനയും തുടര്‍ നടപടികളും അറിയാം

99

ജില്ലയിലുള്ള കോവിഡ് 19 രോഗികളുടെ പരിശോധനയും സ്വീകരിക്കേണ്ട അനന്തര നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉത്തരവിറക്കി.

ഒന്നാം ഘട്ടം

മെഡിക്കല്‍ ഓഫീസര്‍ കോവിഡ് 19 പരിശോധന നടത്താന്‍ ഉദ്ദേശിക്കുന്ന രോഗിയെ സംബന്ധിച്ച വിവരം ജനറല്‍ ആശുപത്രിയിലേക്കും ജില്ലാ സര്‍വ്വലന്‍സ് ഓഫീസറെയും ഫോണ്‍ മുഖേന അറിയിക്കും

രണ്ടാം ഘട്ടം

ഫോണില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി എം ഒ പോലീസ് സഹായം തേടും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പോലീസും ആംബുലന്‍സില്‍ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുന്ന വ്യക്തിയുടെ അടുത്തെത്തും

മുന്നാം ഘട്ടം

വ്യക്തിയെ സമീപിച്ച് ഐസോലേഷനില്‍ പോകേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും പരിശോധനയെക്കുറിച്ചും പറഞ്ഞ് മനസ്സിലാക്കി ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിക്കും.

നാലാം ഘട്ടം

പരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ സാമ്പിള്‍ എടുത്ത ശേഷം തഹസില്‍ദാര്‍മാരുടെയോ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയോ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.ഇവര്‍ക്കുള്ള ആഹാരം നല്‍കേണ്ട ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കാണ്.

അഞ്ചാം ഘട്ടം

കോവിഡ് 19 പരിശോധനയുടെ ഫലത്തിനനുസരിച്ച് ഡി എം ഒ യുടെ നിര്‍ദ്ദേശപ്രകാരം അനന്തര നടപടികള്‍ സ്വീകരിക്കും.

NO COMMENTS