ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച്‌ എംഎം മണി

247

മലപ്പുറം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പരിഹസിച്ച്‌ മന്ത്രി എം എം മണി. പ്രതികളെ പിടിച്ചശേഷം മാത്രം വീട്ടിലേക്കു വന്നാല്‍ മതിയെന്നാണു മഹിജ പറഞ്ഞത്. ഈ സ്ഥിതിയില്‍ മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്ബോള്‍ അവര്‍ കതകടച്ചിട്ടാല്‍ അതു വേറെ പണിയാകുമായിരുന്നു. കതക് അടച്ചിട്ടിട്ട് കാണേണ്ടെന്നു പറഞ്ഞാല്‍ അത് അപമാനമാകുമെന്നും എംഎം മണി പറഞ്ഞു.
യുഡിഎഫിന്റെയും ബിജെപിയുടെയും കയ്യിലാണു മഹിജയെന്നും എം എം മണി ആരോപിച്ചു. മലപ്പുറം മുസ്ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, പൊലീസ് ആസ്ഥാനത്തു മനഃപൂര്‍വ്വം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നു നേരത്തെ മണി ആരോപണമുന്നയിച്ചിരുന്നു. ഇനിയും സമരം ചെയ്യാന്‍ വന്നാല്‍ ഇനിയും അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY