ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുള്ളതെന്നും ആത്മഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നും ഹൈക്കോടതി

180

കൊച്ചി: ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുള്ളതെന്നും ആത്മഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നും ഹൈക്കോടതി. ആത്മഹത്യാ പ്രേരണയ്ക്ക് വ്യക്തമായ കാരണം വേണമെന്നും കോടതി പറഞ്ഞു. അതേസമയം ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണം വ്യാജമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പലിന്റേയും സഹപാഠിയുടേയും മൊഴിയില്‍ ഇക്കാര്യം വ്യക്തമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അറസ്റ്റ് ഉണ്ടാകില്ലെന്ന ഉറപ്പ് വേണമെന്ന് ഒളിവിലുള്ള പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ഉറപ്പ് നല്‍കാനാവില്ലെന്ന നിലാപാടാണ് സര്‍ക്കാരിന്. കണ്ടാലുടന്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി.

NO COMMENTS

LEAVE A REPLY