ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഇരുമ്പനം പ്ലാന്‍റില്‍ ടാങ്കര്‍ ലോറി ഉടമകള്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

162

തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഇരുമ്പനം പ്ലാന്‍റില്‍ ടാങ്കര്‍ ലോറി ഉടമകള്‍ ഇന്നു മുതല്‍ അനിശ്ചിതകാലസമരം നടത്തും. ട്രാന്‍സ്പോര്‍ട്ടിങ് കരാറിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എച്ച്‌.പി.സി, ബി.പി.സി.എല്‍, ഐ.ഒ.സി. ട്രാന്‍സ്പോര്‍ട്ടിങ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഓണത്തിനു മുന്പു പണിമുടക്കു പ്രഖ്യാപിച്ചിരുന്നതാണെങ്കിലും മന്ത്രി ഇടപെട്ടതിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. സമരം ആരംഭിക്കുന്നതോടെ മധ്യകേരളത്തില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമം അനുഭവപ്പെടും.