ട്രംപിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പത്രങ്ങള്‍

207

വാഷിങ്ടണ്‍: യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസും വാഷിംഗ്ടണ്‍ പോസ്റ്റും.ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കുന്ന മുഖപ്രസംഗങ്ങളിലൂടെയാണ് ഇരുപത്രങ്ങളിലും. ട്രംപ് പ്രസിഡന്റായാല്‍ മനുഷ്യത്വ രഹിതമായ തീരുമാനങ്ങളാകും നടപ്പിലാക്കുകയെന്നാണ് ഇരുപത്രങ്ങളും വാദിക്കുന്നു. ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനേയല്ലെന്നതാണ് പ്രധാനമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നു. എന്നാല്‍ എന്തുകൊണ്ട് ട്രംപ് പ്രസിഡന്റാകരുതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശദീകരിക്കുന്നു.ഹിലരി ക്ലിന്റണ്‍ യുഎസ് പ്രസിഡന്റാകുന്നതിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ ലേഖനം പ്രസിദ്ധീകരിച്ചിതിനു പിന്നാലെയാണ് പുതിയ മുഖപ്രസംഗം.ഇരു സ്ഥാനാര്‍ഥികളും തമ്മിലുള്ള അദ്യത്തെ ടിവി സംവാദം ഇന്നു നടക്കാനിരിക്കെയാണ് രാജ്യത്ത് ഏറെ സ്വാധീനമുള്ള രണ്ടു പത്രങ്ങള്‍ ട്രംപിനെതിരെ ഒരേ അഭിപ്രായവുമായി രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.

NO COMMENTS

LEAVE A REPLY