ലാവലിന്‍ കേസില്‍ പിണറായിയെ വെറുതെവിട്ടത് നിയമവിരുദ്ധമെന്ന് സിബിഐ

186

ശതകോടികളുടെ അഴിമതിക്കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണ കൂടാതെ ഒഴിവാക്കിയത് അഴിമതി നിരോധന നിയമത്തിന്റെ ലംഘനമെന്നായിരുന്നു സിബിഐ വാദം. പ്രതി ഭാഗത്തിന്റെ വാദം മാത്രം കേട്ട് സിബിഐ കോടതി തീര്‍പ് കല്‍പിച്ചത് ശരിയായില്ല. ഇക്കാര്യത്തില്‍ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷമായിരുന്നു കീഴ് കോടതി തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ലാവലിന്‍ കേസില്‍ അതുണ്ടായില്ലെന്നും നീതി നടപ്പായില്ലെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ യഥാര്‍ഥ തോതില്‍ പരിഗണക്കപ്പെട്ടില്ലെന്നും സിബിഐ പറഞ്ഞു. ലാവലിന്‍ കമ്പനിക്കല്ലാതെ മറ്റേതെങ്കിലും പ്രതികള്‍ക്ക് ഇടപാടു കൊണ്ട് നേട്ടമുണ്ടായോ എന്ന് ഹൈക്കോടതി സിബിഐയോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാതിരുന്ന സിബിഐ അഭിഭാഷകന്‍ സ്വയം നേട്ടമുണ്ടാക്കുകയോ മറ്റുള്ളവര്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയോ ചെയ്യുന്നതും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മറുപടി നല്‍കി. റിവിഷന്‍ ഹര്‍ജിയില്‍ നാളെയും വാദം തുടരും.

NO COMMENTS

LEAVE A REPLY