സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണമുണ്ടായതായി ശ്രദ്ധയില്‍പെട്ടാല്‍ കേസെടുക്കുമെന്ന് വനിതാകമ്മീഷന്‍

200

കൊച്ചി : സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണമുണ്ടായതായി ശ്രദ്ധയില്‍പെട്ടാല്‍ സ്വമേധയാ കേസെടുക്കുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ജോസഫൈന്‍. ആര്‍എംപി നേതാവ് കെ.കെ രമയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനു കേസെടുക്കാന്‍ ഓഫീസില്‍ ആവശ്യപ്പെട്ടിരുന്നെന്നും അവധിയിലായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും ജോസഫൈന്‍ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി ചാടി പുറപ്പെടാന്‍ കമ്മീഷനു കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS