നെടുമങ്ങാട് കരുപ്പൂര് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ഡിസംബർ അഞ്ചിന് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

16

തിരുവനന്തപുരം : നെടുമങ്ങാട് നഗരസഭയിലെ കരുപ്പൂര് ഗവൺമെന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയ ത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഡിസംബർ 05 ന് നിർവഹിക്കും. ഉച്ചക്ക് 3.30നാണ് പരിപാടി. നെടുമങ്ങാട് നഗരസഭയുടെ 2020 – 21 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരിക്കും. അടൂർ പ്രകാശ് എം.പിയാണ് മുഖ്യാതിഥി.

നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൻ എസ്.ശ്രീജ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുക്കും.

NO COMMENTS