ഫാ. ടോം ഉഴുന്നാലിലിനെ കുറിച്ച്‌ വിവരങ്ങള്‍ ഒന്നുമില്ലെന്ന് കേന്ദ്രം

272

ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലാതെ വിദേശകാര്യ മന്ത്രാലയം. ഫാദര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ ദു:ഖകരമായ വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവിന്റെ മറുപടി. 2016 മാര്‍ച്ച്‌ നാലിനു യെമനില്‍ വച്ചാണ് ഫാ. ടോം ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ടത്. തെക്കന്‍ യെമനിലെ ഏദനിലുള്ള അഗതിമന്ദിരത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. രണ്ടുതവണ ഫാ.ടോമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

NO COMMENTS

LEAVE A REPLY