പൊലീസ് സ്‌റ്റേഷനിലെ തമ്മില്‍ത്തല്ല്: പോലീസ് അസോ. നേതാവിന് സസ്‌പെന്‍ഷന്‍

233

തിരുവനന്തപുരം: പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ എസ്.ഐയും സിവില്‍ പോലീസ് ഉദ്യോഗസ്ഥനും കയ്യാങ്കളിയിലേര്‍പ്പെട്ട സംഭവത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കിരണിനെയാണ് സസ്‌പെന്റ് ചെയ്യത്.എസ്‌ഐയ്‌ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നനു പേരൂര്‍ക്കട സ്റ്റേഷനില്‍ പരാതിക്കാരും നാട്ടുകാരുമെല്ലാം നോക്കി നില്‍ക്കെ എസ്‌ഐ പ്രേംകുമാറും സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കിരണും വാക് തര്‍ക്കത്തിലും കയ്യാങ്കളിയിലുമേര്‍പ്പെട്ടത്. അസിസ്റ്റന്റ് കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീപ്പ് വിട്ടുനല്‍കാന്‍ എസ്‌ഐ പ്രേംകുമാര്‍ തയ്യാറാകാതെ വന്നതോടെയാണ് വാക്കുതര്‍ക്കം തുടങ്ങിയത്.അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമായ കിരണായിരുന്നു എസ്‌ഐയുമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ടത്. പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു .ഇതേ തുടര്‍ന്നാണ് കിരണിനെ സസ്‌പെന്റ് ചെയ്തത്. പോലീസ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗമാണ് നടപടിക്ക് വിധേയനായ കിരണന്‍ .

NO COMMENTS

LEAVE A REPLY