ആലപ്പുഴയില്‍ ഹര്‍ത്താല്‍ തുടങ്ങി

256

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ നഗരപ്രദേശത്ത് സിപിഎം, കോണ്‍ഗ്രസ് ഹര്‍ത്താല്‍ തുടങ്ങി. പാര്‍ട്ടി ഓഫീസുകളും കൊടിതോരണങ്ങളും ആക്രമിച്ചെന്ന് ആരോപിച്ചാണ് ഇരുവിഭാഗവും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. നഗരത്തില്‍ കെ.എസ്.യു സംഘടിപ്പിച്ച സമര കാഹളം പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തില്‍ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച്‌ ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിനു കാരണം. കെ.എസ്.യുവിന്റെ കൊടിതോരണങ്ങള്‍ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കെ.എസ്.യുവിന്റെ സമ്മേളന വേദിക്ക് പുറത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.

NO COMMENTS