ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ ജി​​​ല്ല​​​യി​​​ൽ ഭീകരാക്രമണം; ഒരു മരണം

186

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ ജി​​​ല്ല​​​യി​​​ൽ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സാ​​ധാ​​ര​​ണ​​ക്കാ​​ര​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​രു സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു. മു​​​റാ​​​ൻ ചൗ​​​ക്കി​​​ൽ സു​​​ര​​​ക്ഷ​​​യ്ക്കു നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട സി​​​ആ​​​ർ​​​പി​​​എ​​​ഫു​​​കാ​​​ർ​​​ക്കു​​​നേ​​​ർ​​​ക്ക് ഭീ​​​ക​​​ര​​​ർ ഗ്ര​​​നേ​​​ഡ് എ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മു​​​ഹ​​​മ്മ​​​ദ് അ​​​യൂ​​​ബ് വാ​​​നി എ​​​ന്ന ആളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​രി​​​ക്കേ​​​റ്റ ദ​​​ൽ​​​ജി​​​ത് കി​​​ര​​​ൺ എ​​​ന്ന ജ​​​വാ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഭീ​​​ക​​​ര​​​ർ​​​ക്കാ​​​യി സു​​​ര​​​ക്ഷാ​​​സൈ​​​ന്യം തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

NO COMMENTS

LEAVE A REPLY