ചെട്ടികുളങ്ങര കുംഭഭരണിക്കിടെ സംഘര്‍ഷം

263

ആലപ്പുഴ: ചെട്ടികുളങ്ങര കുംഭഭരണി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. പൊലീസുകാരും കരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 18 പോലീസുകാരടക്കം ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. ഈരേഴ തെക്ക് കരക്കാരുടെ കെട്ടുകാഴ്ച്ച ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മൂന്ന് തവണ പൊലീസുകാരും കരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എത്തി അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. 10 മണിയോടെ 13 കരക്കാരുടേയും കെട്ടുകാഴ്ച്ചകള്‍ കാഴ്ച്ച കണ്ടത്തില്‍ ഇറക്കി. പരുക്കേറ്റവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY