തിരുവനന്തപുരം∙ ദേശവിരുദ്ധ നിലപാട് എടുക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 21 പേരുടെ തിരോധാനം അതീവ ഗൗരവമുള്ള വിഷയമാണ്. കേന്ദ്ര ഏജൻസികളുമായി ചേർന്ന് ശക്തമായ നടപടിയെടുക്കും. ഭീകരവാദത്തിനു മതാടിസ്ഥാനമില്ല. മുസ്‌ലിംകളെ ആകെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമം നടക്കുന്നുവെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.