നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും ഇന്ന് കൂടിക്കാഴ്ച നടത്തും

150

സിയാമെന്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തും. ചൈനയിലെ സിയാമെന്നില്‍ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. രണ്ടു മാസത്തിലധികം നീണ്ടു നിന്ന ദോക് ലാമിലെ സംഘര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയാണ് ഇതെന്നതും ശ്രദ്ധേയമാണ്. ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്ബ്, ഇരുരാജ്യങ്ങളും സേനകളെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച്ചയുണ്ടാകുമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഗെംങ് ഷുവാങ് ആണ് അറിയിച്ചത്. ആതിഥേയ രാജ്യമെന്ന നിലക്ക് അതിഥി രാഷ്ട്രതലവന്‍മാരുമായി കൂടിക്കാഴ്ച്ച പതിവാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ദോക് ലാം സംഘര്‍ഷം ചര്‍ച്ചയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.
ബ്രിക്സ് ഉച്ചകോടി ഇന്ന് അവസാനിക്കും. വ്യാപാരം, വ്യവസായം, സുരക്ഷാ എന്നീ മേഖലകളില്‍ നാലു കരാറുകളില്‍ അഞ്ചു രാജ്യങ്ങളും ഒപ്പിട്ടു.

NO COMMENTS