കണ്ണൂരില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി

223

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ പാറയിടുക്കിനുള്ളില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. 14 സ്റ്റീല്‍ ബോംബുകള്‍, 2 വടിവാള്‍, 2 കത്തി, 7 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍, ബോംബു നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവയാണ് ഇരിട്ടി ഡിവൈഎസ്പിയും കണ്ണൂര്‍ ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇരിട്ടി ഡിവൈഎസ്പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY