കോവളത്ത് ജപ്പാന്‍ സ്വദേശിനിയെ അവശ നിലയില്‍ കണ്ടെത്തി

183

തിരുവനന്തപുരം: കോവളത്ത് സ്വകാര്യ ഹോട്ടലില്‍ ജപ്പാന്‍ സ്വദേശിനിയെ അവശ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി പീഡനത്തിന് ഇരയായതായി സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹോട്ടല്‍മുറിയില്‍ യുവതിയെ കണ്ടെത്തിയത്. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.ഒരു യുവാവിനൊപ്പം ജപ്പാന്‍കാരി കഴിഞ്ഞ ദിവസം പുറത്തു പോയിരുന്നതായും അതിന് ശേഷമാണ് യുവതിയെ ഈ നിലയില്‍ കണ്ടതെന്നുമാണ് വിവരം.