ജമ്മു കശ്മീരില്‍ സൈനിക ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

189

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഏറ്റുമുട്ടല്‍ രണ്ട് ഭീകരരെ വധിച്ചു. ബാരാമുള്ളയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ട് ഹിസ്ബുള്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. സോപ്പോര്‍ പ്രദേശത്തുകൂടി ഭീകരര്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ സൈനിക നടപടിയിലാണ് ഭീകരരെ വധിച്ചത്. ഭീകരര്‍ പൊലീസിന് നേര്‍ക്ക് ഗ്രനേഡെറിയുകയും നിറയൊഴിയ്ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ബാരാമുള്ള എസ്പി, ഒരു സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സൈന്യം നല്‍കിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
എന്നാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ട് എകെ 47 തോക്കുകളും നാല് ഗ്രനേഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കുപ് വാരയിലുള്ള അസര്‍ ഖാന്‍, സജ്ജാദ് അഹമ്മദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY