യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു

203

ഗാന്ധിനഗര്‍: യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അപ്പോളോ ആശുപത്രിയില്‍വച്ചായിരുന്നു യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തത്.ഡെങ്കു പനി ബാധിച്ച്‌ തീവ്രപരിചരണ വിഭാഗത്തില്‍ പരിചരണത്തിലായിരുന്നു യുവതി. യുവതിയെ രണ്ട് ദിവസങ്ങളിലായാണ് ഇവിടെ വച്ച്‌ ഡോക്ടര്‍ ബലാത്സംഗം ചെയ്തത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് യുവതി ബലാത്സംഗത്തിനിരയായത്.
അബോധാവസ്ഥയിലാകുന്നതിനുള്ള മരുന്ന് കുത്തിവെച്ച ശേഷമാണ് ഡോക്ടര്‍ യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.ഡോക്ടറോടൊപ്പം രമേഷ് ചൗഹാന്‍ എന്ന ആശുപത്രി ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY