കേരള കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തുനിന്നു കെ.എം. മാണിയെ പുറത്താക്കണമെന്നു പി.സി.ജോർജ് എംഎൽഎ

199

പത്തനംതിട്ട∙ കേരള കോൺഗ്രസ് (എം) നിലനിൽക്കണമെങ്കിൽ ചെയർമാൻ സ്ഥാനത്തുനിന്നു കെ.എം. മാണിയെ പുറത്താക്കണമെന്നു പി.സി.ജോർജ് എംഎൽഎ. മാണി സ്വയം രാജി വച്ചു പോകില്ല. അതുകൊണ്ടു പുറത്താക്കുകയേ നിർവാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡിഎച്ച്ആർഎം സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി.സി.ജോർജ്.