കോ​വി​ഡ്​ പി​ടി​കൂ​ടുന്നത് ഖു​ർ​ആ​നും ന​ബി​വ​ച​ന​വും അം​ഗീ​ക​രി​ക്കാ​തെ​യു​ള്ള പ്ര​വൃ​ത്തി​കൊ​ണ്ടാ​ണെന്ന് വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ടി.​കെ. ഹം​സ

20

കോ​ഴി​ക്കോ​ട്​: സ​മു​ദാ​യ​ത്തി​ൽ കോ​വി​ഡ്​ പി​ടി​കൂ​ടുന്നത് ഖു​ർ​ആ​നും ന​ബി​വ​ച​ന​വും അം​ഗീ​ക​രി​ക്കാ​തെ​യു​ള്ള പ്ര​വൃ​ത്തി​കൊ​ണ്ടാ​ണെന്ന് സി.പി.എം നേതാവും വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നുമായ ടി.​കെ. ഹം​സ.വ​ഖ​ഫ്​ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന ക​ൺ​വെ​ൻ​ഷ​നി​ൽ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

650 വ​ഖ​ഫ്​ കേ​സു​ക​ൾ ഇ​പ്പോ​ൾ ബോ​ർ​ഡി​ന്​ മു​ന്നി​ലു​ണ്ടെന്നു൦ വ​ഖ​ഫ്​ സ്വ​ത്തു​ക്ക​ൾ തി​രി​ച്ചു​പി​ടി​ക്ക​ൽ ചെ​റി​യ കാ​ര്യ​മ​ല്ല

കോ​ടാ​നു​കോ​ടി​യു​ടെ വഖഫ് സ്വ​ത്തു​ക​ളാ​ണ്​ അ​ന്യാ​ധീ​ന​പ്പെ​ട്ട​ത്. വ​ഖ​ഫ്​ സം​ര​ക്ഷ​ണ​ത്തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വു​മു​പ​യോ​ഗി​ച്ച്​ അ​ല്ലാ​ഹു​വി​ന്‍റെ പ്രീ​തി​ക്ക്​ വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ വേ​ണ്ട​തെന്നും സ​മു​ദാ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷ​വും പി​ന്തു​ണ ന​ൽ​കു​ന്ന​ത്​ ആ​ശ്വാ​സ​മാണണ് അദ്ദേഹം പറഞ്ഞു.

2005ലെ ​വ​രെ കേ​സു​ണ്ട്. വ​ലി​യ അ​ധ്വാ​ന​വും വേ​ണ്ട​താ​ണ്​ വീ​ണ്ടെ​ടു​ക്ക​ൽ. മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗീ​കാ​ര​വും വ​ഖ​ഫ്​ മ​ന്ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​വു​മു​ണ്ടാ​വു​മ്പോ​ൾ ചെ​യ​ർ​മാ​ന്​ പേ​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. പോ​രാ​യ്മ​ക​ൾ തി​രു​ത്ത​ണം എ​ന്നു​ത​ന്നെ​യാ​ണ്​ അ​ഭി​പ്രാ​യം.

പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ ഫൈ​സി മു​ക്കം, റ​ഹ്​​മ​ത്തു​ല്ല സ​ഖാ​ഫി എ​ള​മ​രം, അ​ഡ്വ. പി.​എം. സ​ഫ​റു​ല്ല, റ​സി​യ ഇ​ബ്രാ​ഹിം, പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, എ​ൻ.​കെ. അ​ബ്​​ദു​ൽ അ​സീ​സ്, വാ​യോ​ളി മു​ഹ​മ്മ​ദ്, മോ​യി​ൻ ബാ​പ്പു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.