കൊച്ചി പുരുഷ വേശ്യാവൃത്തിയുടെ കേന്ദ്രമാകുന്നു; ഇടപാടുകാരിലേറെയും ടെക്കി വനിതകള്‍

200

കൊച്ചി: കേരളത്തില്‍ കൊച്ചി കേന്ദ്രമാക്കി പുരുഷ വേശ്യാവൃത്തി വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തരം ശരീരവ്യാപാരം പൊടിപൊടിക്കുന്നത് എന്നാണ് അറിയുന്നത്. മെയില്‍ എസ്കോര്‍ട്ട് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ‘പുരുഷവാണിഭം’ കൊച്ചിക്ക് പുറമേ തിരുവനന്തപുരവും കോഴിക്കോടുമെല്ലാം അരങ്ങേറുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ബംഗളൂരുവിലും മുംബൈയിലും ചെന്നൈയിലുമെല്ലാം മെയില്‍ എസ്കോര്‍ട്ടിംഗ് എന്നത് പുതുമയല്ല. അതായത് വാടകയ്ക്ക് പുരുഷന്മാരെ ലഭിക്കും. ഭര്‍ത്താക്കന്മാരെന്ന വ്യാജേന ഒന്നോ രണ്ടോ ദിവസം പുരുഷന്മാര്‍ക്കൊപ്പം ചെലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇടപാടുകാര്‍.

സ്വവര്‍ഗരതിയില്‍ താല്പര്യമുള്ളവരും കുറവല്ല. ആഡംബരവും അരാജകത്വവും നിറഞ്ഞ ജീവിതം നയിക്കുന്ന സ്ത്രീകളും സ്വവര്‍ഗരതിക്കാരും ചില സമ്ബന്നരായ വീട്ടമ്മമാരുമാണ് പുരുഷന്മാരെ കാമപൂര്‍ത്തിക്കായി ദിവസവാടകയ്ക്കെടുക്കുന്നതിലേറെയും.
ആരോഗ്യവും സൗന്ദര്യവുമുള്ള പുരുഷന്മാര്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. എയ്ഡ്സ് ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായും വിനോദസഞ്ചാരത്തിനായും കേരളത്തിലെത്തുന്നവരാണ് ഇടപാടുകാരില്‍ ചിലര്‍. ഐടി ഫീല്‍ഡില്‍ ജോലി നോക്കുന്നവരും ഇത്തരക്കാരെ തേടി പോകുന്നത് കുറവല്ല. ഒരു വര്‍ഷം മുമ്ബ് ഇത്തരത്തിലൊരു സംഘത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്ന് കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നയാളാണ് പിടിയിലായത്. എന്നാല്‍, നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച്‌ ഇയാള്‍ പുറത്തിറങ്ങി. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ എളുപ്പമാണെന്നതാണ് മെയില്‍ എസ്കോര്‍ട്ടിംഗിന്റെ പ്രത്യേകത.
പോക്കറ്റ് മണിക്കായി മെയില്‍ എസ്കോര്‍ട്ടിംഗിനായി പോകുന്ന കോളജ് വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല. ഒരു രാത്രിക്ക് 5000 മുതല്‍ 10000 രൂപ വരെയാണ് പുരുഷന്മാര്‍ക്ക് നല്കുന്നത്. ഏജന്‍സിയുടെ കമ്മീഷന്‍ കഴിഞ്ഞാണിത്. ഇടപാടുകാര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ടിപ്പ് വേറെ. കൊച്ചിയിലെ ഒരു തിയറ്റര്‍ പരിസരത്തെ കോഫി ഹൗസ് ഇത്തരം മെയില്‍ എസ്കോര്‍ട്ടുകാരെ തപ്പാനെത്തുന്ന യുവതികളുടെ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY