തെരുവുനായയുടെ ആക്രമണത്തില്‍ നാലു വയസുകാരിക്കു പരുക്കേറ്റു

140

കല്‍പ്പറ്റ• മാനന്തവാടി കല്ലോടി പാതിരിച്ചാലില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാലു വയസുകാരിക്കു പരുക്കേറ്റു. കുന്നത്ത് സുനിലിന്റെ മകള്‍ ഹന്‍സ മരിയയ്ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ കൈവിരലിനു മുറിവേറ്റത്. കുട്ടിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തു കളിക്കുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം.