ജോസ് മാവേലിയെ ഇന്നു കോടതിയില്‍ ഹാജരാക്കും

174

ആലുവ: ചെങ്ങമനാട് പഞ്ചായത്തില്‍ ഭരണസമിതിയുമായി ചേര്‍ന്ന് തെരുവുനായ്ക്കളെ കൊന്ന കുറ്റത്തിനു തെരുവുനായ ഉന്മൂലനസംഘം ചെയര്‍മാന്‍ ജോസ് മാവേലിയെ നെടുന്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. 1968 ലെ അനിമല്‍ ക്രുവല്‍ ആക്‌ട് അനുസരിച്ചാണ് അറസ്റ്റ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവരും തെരുവുനായ്ക്കളെ കൊല്ലാന്‍ ജോസ് മാവേലിക്കൊപ്പം ഉണ്ടായിരുന്നു. ഇവരെയാരെയും അറസ്റ്റ് ചെയ്തിട്ടില്ല. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ നേരത്തെ ജോസ് മാവേലിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

NO COMMENTS

LEAVE A REPLY