ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

168

മലപ്പുറം • വൈലത്തൂര്‍ ഒാവുങ്ങലില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. താനാളൂര്‍ ചിറക്കല്‍ സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ ഫവാസാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിറക്കല്‍ മൂത്തേടത്തുപറമ്ബില്‍ ഉവൈസിനു പരുക്കേറ്റു. നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. ചെമ്മാട് ഡീന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണു ഫവാസ്.