കബാലി ചോർന്നു

172

തിരുവനന്തപുരം∙ ദക്ഷിണേന്ത്യയെ മുഴുവൻ ആവേശത്തിലാഴ്ത്തി ഇന്നു റിലീസ് ചെയ്ത രജനികാന്തിന്റെ ചിത്രം കബാലി ഇന്റർനെറ്റിൽ. വിവിധ വെബ്സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്റെ സൈബർ പൊലീസ് ‍ഡോമാണ് ചിത്രം ചോർന്നതു കണ്ടെത്തിയത്. പടത്തിന്റെ ചോർച്ച തടയാൻ നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു.

നേരത്തെ കബാലിയുടെ ഓപ്പണിങ് സീൻ വാട്സാപിൽ പ്രചരിച്ചിരുന്നു. ഇന്നലെ രാവിലെയോടെയാണു ചിത്രത്തിലെ രജനീകാന്തിന്റെ മാസ് ഇൻട്രോ സീൻ പുറത്തു വന്നത്. ജയിൽ പശ്ചാത്തലത്തിലുള്ള രംഗമാണു പുറത്തായത്.

ഗൾഫിൽ യുഎഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ ‘കബാലി’ ഇന്നലെ റിലീസ് ചെയ്തിരുന്നു. കേരളത്തിൽ 300ൽ ഏറെ തീയറ്റുകളിലാണു റിലീസ്. തിരുവനന്തപുരം നഗരത്തിൽ 12 സ്ക്രീനുകളിലാണു പ്രദർശനം.

NO COMMENTS

LEAVE A REPLY