ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ല – എന്റെ മതം സംഗീതം – സംഗീത സംവിധായകന്‍ – എം ജയചന്ദ്രന്‍.

272

കൊച്ചി : താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുമായി ഒരു ബന്ധവുമില്ലെന്നും സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ‘എന്റെ വോട്ട് ഇക്കുറി അയ്യനുവേണ്ടി’ എന്ന, എം ജയചന്ദ്രന്റെ ചിത്രമടക്കം ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.’ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ല. എന്റെ മതം സംഗീതം. ഞാന്‍ അയ്യപ്പ സ്വാമി ഭക്തനാണ്.ഞാന്‍ തത്വമസിയില്‍ വിശ്വസിക്കുന്നു, അതിനാല്‍ നമ്മെ ആത്മീയമായി പ്രകാശിപ്പിക്കാന്‍ സമാധാനം ആഗ്രഹിക്കുന്നു’; എം ജയചന്ദ്രന്‍ പറഞ്ഞു

NO COMMENTS