ബം​ഗാ​ളി സി​നി​മ – പ്ര​ദ​ര്‍​ശ​നം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് മ​മ​താ സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി 20 ല​ക്ഷം രൂ​പ പി​ഴ .

203

ന്യൂ​ഡ​ല്‍​ഹി: ബം​ഗാ​ളി സി​നി​മ “ബോ​ബി​ഷ​യോ​ത​ര്‍ ഭൂ​തി​ന്‍റെ’ പ്ര​ദ​ര്‍​ശ​നം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് മ​മ​താ സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി 20 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. ഈ ​തു​ക ച​ല​ച്ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ള്‍​ക്കു ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢി​ന്‍റെ അ​ധ്യ​ക്ഷ​തി​യി​ലു​ള്ള ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നെ​തി​രേ ആ​ക്ഷേ​പ​ഹാ​സ്യ​മാ​യി പു​റ​ത്തി​റ​ക്കി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി. ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്നു സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ള്‍​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ര്‍​മാ​താ​വ് ക​ല്ല്യാ​ണ്‍​മോ​യ് ബി​ല്ലി ചാ​റ്റ​ര്‍​ജി​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച കോ​ട​തി ആ​ള്‍​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് വാ​മൂ​ടി​ക്കെ​ട്ടി അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​ടി​യ​റ​വ് വ​യ്ക്കാ​നാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ബോ​ബി​ഷ​യോ​ത​ര്‍ ഭൂ​ത് പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ല്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​മു​ണ്ടാ​കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗാ​ള്‍ സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഫെ​ബ്രു​വ​രി 15-ന് ​റി​ലീ​സ് ചെ​യ്ത സി​നി​മ തീ​യേ​റ്റ​റു​ക​ളി​ല്‍​നി​ന്ന് പി​ന്‍​വ​ലി​ച്ച​ത്.

NO COMMENTS