മുന്‍ എംപിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ ഹമീദലി ഷംനാട് അന്തരിച്ചു

222

കാസര്‍കോട് • മുന്‍ എംപിയും മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവുമായ ഹമീദലി ഷംനാട് ( 90) അന്തരിച്ചു. മുസ്‍ലിംലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. നാദാപുരം എംഎല്‍എ, പിഎസ്സി അംഗം, ഓവര്‍സീസ് ഡവലപ്മെന്റ് കോര്‍പറേഷന് ‍(ഒഡെപെക്) ചെയര്‍മാന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിച്ചിട്ടുണ്ട്​. രണ്ട് തവണയായി 1970 മുതല്‍ 1979 വരെ രാജ്യസഭാംഗമായിരുന്നു.

NO COMMENTS

LEAVE A REPLY