നികുതിവെട്ടിച്ചു കടത്താൻ ശ്രമിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ പിടികൂടി

163

കാസർകോട് ∙ നികുതി വെട്ടിച്ച് കർണാടകയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എക്സൈസ് വകുപ്പ് അധികൃതർ പിടികൂടി. മംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിൽ കാസർകോട്ടേയ്ക്ക് കടത്താനായിരുന്നു ശ്രമം. ഉടമസ്ഥരെ കണ്ടെത്താനായിട്ടില്ല. ഇവ പിന്നീട് വാണിജ്യ നികുതി വകുപ്പ് അധികൃതർക്ക് കൈമാറി.

കേബിളുകൾ, ചാർജറുകൾ, വോൾട്ടേജ് സ്റ്റെബിലൈസറുകൾ, വാഹനങ്ങളുടെ സ്പെയർപാർട്സുകൾ തുടങ്ങിയവയാണ് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ചത്. മഞ്ചേശ്വരം ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY