അഖിലേഷ് യാദവ് സമാജ് വാദി പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

261

ലക്നോ : യുപി മഖ്യമന്ത്രി അഖിലേഷ് യാദവ് സമാജ് വാദി പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് അടുത്തതോടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഓദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയായി. അഖിലേഷിന്റെ ആവശ്യപ്രകാരം പാര്‍ട്ടിയുടെ 500 കോടിയോളം രൂപയുടെ നിക്ഷേപമാണ് ബാങ്കുകള്‍ മരവിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി, ഇറ്റാവ, ലക്നോ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് പാര്‍ട്ടിയുടെ നിക്ഷേപമുള്ളത്. ദേശീയ അധ്യക്ഷന്റെ അറിവോടെയല്ലാതെ പണം പിന്‍വലിക്കാന്‍ പാടില്ലെന്നാണ് ബാങ്കുകള്‍ അറിയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY