അബുദാബി കുമ്പള പഞ്ചായത്ത് കെ എം സി സി മർഹൂം യു.എം മുജീബ് മൊഗ്രാൽ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

79

അബുദാബി കെ എം സി സി കാസറഗോഡ് ജില്ലാ മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഇസ്ലാമിക് സെന്റര് സ്പോർട്സ് സെക്രട്ടറിയുമായി പ്രവർത്തിച്ച അബുദാബിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത രംഗങ്ങളിലെ നിറ സാന്നിധ്യവും ആയിരുന്ന മർഹൂം മുജീബ് മൊഗ്രാൽ അവർകളുടെ പേരിൽ അബു ദാബി കുമ്പള പഞ്ചായത്ത് കെ എം സി സി അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു .

അബുദാബി മദിന സായിദ് കംബള ഹൌസിൽ വെച്ച് നടന്ന പരിപാടിയിൽ ഉസ്താദ് സമീർ അസ്അദി കമ്പാർ ,അബ്ദുൽ റഹ്മാൻ ഹാജി കംബള ,സകീർ കമ്പാർ തുടങ്ങിയവർ പ്രാർത്ഥനാ സദസ്സിന് നെത്ര്വതം നൽകി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ കെ എം സി സി മഞ്ചരേശ്വരം മണ്ഡലം ട്രെഷറർ ഖാലിദ് ബംബ്രാണ അധ്യക്ഷം വഹിച്ചു .അബുദാബി കെ എം സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹിമാൻ ഷേക്കു ഹാജി അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു .

അബുദാബി കെ എം സി സി വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് ,കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി പി കെ അഷ്‌റഫ് ,ട്രെഷറർ ഉമ്പു ഹാജി പെർള , ജില്ലാ ഭാരവാഹികളായ ഷമീം ബേക്കൽ ,ഇസ്മായിൽ മുഗളി ,സമീർ തായലങ്ങാടി ,അസിസ് കിഴൂർ ,ജില്ലാ മുൻ സെക്രട്ടറി ഹനീഫ് ചള്ളങ്കയം ,മുഹമ്മദ് ആലംപാടി തുടങ്ങിയവർ പ്രസംഗിച്ചു.ഉത്തരവാദിത്തങ്ങളിലും ,കണക്കുകളിലും ,ഇടപാടുകളിലും കൃത്യതയും കണിശതയും പാലിച്ചും അഭിപ്രായങ്ങൾ ശക്തമായി കൊണ്ട് തന്നെ പറയേണ്ടിടത്തു അതു പ്രകടിപ്പിച്ചും ,സംഘടനയിൽ കഴിവുള്ളവരെ തിരിച്ചറിഞ്ഞു അവരെ സംഘടനയുടെ തലപ്പത്തേക്ക് കൈ പിടിച്ചു ഉയർത്തി കൊണ്ട് വരികയും ചെയ്ത സ്നേഹ സമ്പുഷ്ഠനായ മുജീബ് മൊഗ്രാൽ എന്ന സൗമ്യനും ശാന്തനുമാണ്‌ നമ്മിൽ നിന്നും വിട പറഞ്ഞുപോയ മുജീബ് മൊഗ്രാൽ എന്നും നേതാക്കൾ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു .

മണ്ഡലം ഭാരവാഹികളായ സീനിയർ വൈസ് പ്രസിഡന്റ് ഷെരീഫ് ഉറുമി ,ആക്ടിങ് സെക്രട്ട അബ്ദുൽ ലത്തീഫ് ഈറോഡി, ഭാരവാഹികളായ സുനൈഫ് പേരാൽ ,സവാദ് ബന്ദിയോട് ,ഇബ്രാഹിം ജാറ കുമ്പള പഞ്ചായത്ത് ഭാരവാഹികളായ ഇബ്രാഹിം ആരിക്കാടി ,മുനീർ ബത്തേരി ,അബ്ദുൽ റഹിമാൻ വളപ്പ് ബംബ്രാണ ,അബൂബക്കർ സിദ്ദിഖ് പേരാൽ ,ഹബീബ് ആരിക്കാടി ,അബ്ദുൽ റഹിമാൻ C H ബംബ്രാണ വിവിധ പഞ്ചായത്ത് നേതാക്കളായ ഉമ്മർ വോടങ്കള,ഫാറൂഖ് സിതാങ്കോലി ,അഷറഫ് ബന്ദിയോട് ,ഷംസുദ്ദിൻ ബങ്കര മഞ്ചേശ്വരം ,ഹനീഫ അംബിക്കാനം മണ്ഡലം മുൻ വൈസ് പ്രസിഡന്റ് അസിസ് കന്തൽ ,സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ ,മൊയ്‌ദീൻ സാബിത് ബംബ്രാണ ,ഇസ്മായിൽ അട്ക്ക ,സുലൈമാൻ പേരാൽ അസ്ഹർ പൊന്നംകുളം ,അബ്ദുൽ റഹിമാൻ ആരിക്കാടി ,ഖാലിദ് സി എച് ബംബ്രാണ ,യൂസഫ് ആരിക്കാടി ,അബ്ദുല്ല മതിലോടി തുടങ്ങിയവർ ചടങ്ങിൽ സംബഡിച്ചു .

അഷറഫ് ഉളുവാർ സ്വാഗതവും തസ്‌ലീം ആരിക്കാടി നന്ദിയും പറഞ്ഞു .

NO COMMENTS

LEAVE A REPLY