കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയം ; കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെ മുഖ്യമന്ത്രി

259

കൊച്ചി : കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനം റദ്ദാക്കണമെന്ന വിധിയില്‍ സുപ്രീം കോടതിയെ വെല്ലുവിളിച്ച് മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍നടപടികള്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തി നിയമസഭ ഒറ്റക്കെട്ടായാണ് ബില്‍ പാസാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കിനു തറക്കല്ലിട്ട ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറേ കുട്ടികളുടെ ഭാവി വല്ലാത്ത അനിശ്ചിതത്വത്തിലാവും എന്ന നിലവന്നു. ആ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടണമെന്നു പൊതുസമൂഹവും രക്ഷിതാക്കളും നിര്‍ബന്ധിച്ചു. ഇതു ചെയ്തില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല എന്ന കുറ്റപ്പെടുത്തലുണ്ടാവും. നിയമസഭയും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. സര്‍ക്കാര്‍ റിസ്ക് എടുക്കുകയായിരുന്നു. വിധിയില്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ സാധിക്കും എന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS