ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാക്രമണ൦ ; ഒരാൾക്ക് വെട്ടേറ്റു

35

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷിന് വെട്ടേറ്റു.

ഇന്നോവ കാറിലെത്തിയ സംഘമാണ് സതീഷിനെ വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതര പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സതീഷിന്റെ മുന്‍ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രീകണ്‌ഠേശ്വരം ഇരുമ്ബ് പാലത്തിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്.

NO COMMENTS

LEAVE A REPLY