കളമശേരി എച്ച്‌ഐഎല്‍ അപകടത്തില്‍ പരുക്കേറ്റ അസിസ്റ്റന്റ് മാനേജര്‍ മരിച്ചു

175

കൊച്ചി • കളമശേരി എച്ച്‌ഐഎല്ലില്‍ കാര്‍ബണ്‍ ഡൈ സള്‍ഫേഡ് വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അസിസ്റ്റന്റ് മാനേജര്‍ മരിച്ചു. അത്താണി മേക്കാട്ട് പയ്യപ്പിള്ളി വീട്ടില്‍ പോള്‍ സി.തോമസ് (57) ആണു മരിച്ചത്. എണ്‍പതു ശതമാനത്തോളം പൊള്ളലേറ്റ പോള്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ബേണ്‍സ് ഐസിയുവില്‍ ചികില്‍സയിലായിരുന്നു.